ലഹരിക്കെതിരെ യോഗം വിളിച്ച് മുഖ്യമന്ത്രി; സാമൂഹ്യ-സാംസ്‌ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ക്ക് ക്ഷണം

വിദ്യാര്‍ത്ഥി സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്

dot image

തിരുവനന്തപുരം: ലഹരി വ്യാപനത്തിനെതിരെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ-സാംസ്‌ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. വിദ്യാര്‍ത്ഥി സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30നാണ് മുഖ്യമന്ത്രിയുടെ യോഗം നടക്കുന്നത്. 24ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും നേരത്തെ മുഖ്യമന്ത്രി വിളിച്ചിരുന്നു.

Content Highlights: CM Pinarayi Vijayan plans meeting with Media persons and student organisations on drug issue

dot image
To advertise here,contact us
dot image