
തിരുവന പുതിയ ടൂറിസം വിപണികള്‍ കണ്ടെത്തി കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് വകുപ്പിൻ്റെ ലക്ഷ്യമെന്ന് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ്. ചൈന മുതല്‍ ഓസ്‌ട്രേലിയ വരെ നീണ്ടു കിടക്കുന്ന രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ ശക്തമാക്കുന്നതിനായി 'ലുക്ക് ഈസ്റ്റ്' നയം വികസിപ്പിക്കും. ഇതിൻ്റെ ഭാഗമായി മലേഷ്യന്‍ എയര്‍ലൈന്‍സുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ഏപ്രിൽ മാസം എട്ടു രാജ്യങ്ങളിലെ നാല്‍പതോളം ടൂര്‍ ഓപ്പറേറ്റര്‍മാരേയും പതിനഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനേയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനാണ് ശ്രമം.ചൈന, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില് നിന്നാണ് ടൂർ ഓപ്പറേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്‌സും എത്തി ചേരുക.
Content Highlights: Kerala Tourism will find new markets: Minister Muhammad Riyas