
കോഴിക്കോട് : കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടൂ വിദ്യാർത്ഥികൾ. പരീക്ഷ എഴുതാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല, താടിയെടുത്തില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ തലപിടിച്ച് ചുമരിലിടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. നാദാപുരം പേരോട് എംഐഎം എച്ച്എസ്എസ് സ്കൂളിലാണ് ആക്രമണം നടന്നത്. തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്
content highlights : Plus One student cruelly beaten by Plus Two students