'വിവാദം എന്തിന് ? വിഷയത്തിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു'; ശശി തരൂർ

ഇനി താൻ പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്നും ശശി തരൂർ വ്യക്തമാക്കി

dot image

ന്യൂ ഡൽഹി: തൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം എന്തിനാണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ച് ശശി തരൂർ എംപി. വിവാദം എന്തിനെന്ന് മനസിലാകുന്നില്ല. ഈ വിഷയത്തിൽ ബിജെപിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ല, രാഹുൽ ഗാന്ധിയും 2023ൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി താൻ പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

മോദിയെ വീണ്ടും പുകഴ്ത്തിയുള്ള ശശി തരൂരിൻ്റെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും ചർച്ചയ്ക്കും വഴി ഒരുക്കിയിരുന്നു. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണ് ശശി തരൂർ നടത്തിയതെന്നാണ് വിമർശനം. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും തരൂർ പറഞ്ഞു. സംഘർഷത്തിൻറെ തുടക്കത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ താൻ വിമർശിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞത് തെറ്റായിപ്പോയി എന്നും ശശി തരൂർ കൂട്ടിച്ചേർത്തു. മോദിയുടെ നയത്തെ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു.

രണ്ടാം തവണയാണ് ശശി തരൂർ മോദിയെ പ്രകീർത്തിച്ച് സംസാരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. വ്യവസായമേഖലയിൽ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു. അതേസമയം, മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമർശം ബിജെപി ഏറ്റെടുത്തിട്ടുണ്ട്. പരാമർശം കെ സുരേന്ദൻ എക്സിൽ പങ്കുവെച്ചു.

Content Highlights- 'Why the controversy? Rahul Gandhi had also said that there is no difference of opinion with BJP on the issue'; Shashi Tharoor

dot image
To advertise here,contact us
dot image