
കോട്ടയം: ബസില്‍ വെച്ച് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീ പിടിയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം. നിരവധി മോഷണക്കേസില്‍ പ്രതിയായ മിനി തോമസ് ആണ് പിടിയിലായത്. കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ് മോഷണം പോയത്. മോഷ്ടിച്ച മാല കോട്ടയത്തെ ജ്വല്ലറിയില്‍ പ്രതി വില്‍ക്കുകയും ചെയ്തിരുന്നു. ഇവരെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Content Highlights: Woman arrested for stealing bus passenger's necklace