ആശുപത്രിയില്‍ പോയ തക്കത്തില്‍ വീട് ജപ്തി ചെയ്ത് ബാങ്ക്; വീട്ടമ്മ പ്രതിഷേധിക്കുന്നു

ബാങ്കിന്റെ ജപ്തി നടപടിക്കെതിരെയാണ് ശാന്തമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

dot image

കോട്ടയം: കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നില്‍ വീട്ടമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍ വീട് ജപ്തി ചെയ്ത കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് നടപടിക്കെതിരെയാണ് പ്രതിഷേധം.

കടുത്തുരുത്തി മാന്നാര്‍ സ്വദേശി ശാന്തമ്മയുടെ വീടാണ് ജപ്തി ചെയ്തത്. ശാന്തമ്മയും മകനും ചേര്‍ന്ന് 7 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. പലിശ ഉള്‍പ്പെടെ 18 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉള്ളത്. മാര്‍ച്ച് 28ന് മുന്‍പ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ബാങ്കിന്റെ ജപ്തി നടപടിക്കെതിരെയാണ് ശാന്തമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

Content Highlights: Housewife protests by sitting in front of cooperative bank

dot image
To advertise here,contact us
dot image