
മലപ്പുറം: കോട്ടക്കലിലെ അസം സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് സംഘമാണ് പിടിയിലായവര്‍.
അസം സ്വദേശിയ ഹബീല്‍ ഹുസൈന്‍(23)ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് വില്‍പ്പനയിലെ പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഹബീല്‍ ഹുസൈന്റേത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നുവെന്ന് മലപ്പുറം ഡിവൈഎസ്പി കെ എം ബിജു പറഞ്ഞു.
നസുറുദ്ദീനാണ് മുഖ്യപ്രതി. നാല് പേര് കസ്റ്റഡിയിലായി. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട പണമിടപാടിലെ തര്‍ക്കമാണ് കൊലപാതക കാരണം. വടികൊണ്ട് തലക്കടിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹബീല്‍ ഹുസൈന്‍ ലഹരി വില്‍പന സംഘത്തില്‍ പെട്ട ആളാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Murder; Four friends in custody