'പെൺസുഹൃത്തിനോട് സംസാരിച്ചു'; യുവാവിനെ വടികൊണ്ട് തല്ലിചതച്ച് കാപ്പ കേസ് പ്രതി; മർദ്ദനദൃശ്യം സ്റ്റാറ്റസാക്കി

പെൺസുഹൃത്തിന് താക്കീത് നൽകാനാണ് മർദ്ദന ദൃശ്യം വാട്സ് അപ്പ് സ്റ്റാറ്റസാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

dot image

കൊച്ചി : കൊച്ചിയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാപ്പ കേസ് പ്രതി. പെൺസുഹൃത്തിനോട് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെ തല്ലി ചതച്ചത്. വടി കൊണ്ടുൾപ്പടെ യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

കാപ്പ കേസ് പ്രതി ശ്രീരാജാണ് യുവാവിനെ മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ പ്രതി വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. പെൺസുഹൃത്തിന് താക്കീത് നൽകാനാണ് മർദ്ദന ദൃശ്യം വാട്സ് അപ്പ് സ്റ്റാറ്റസാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെൺസുഹൃത്തിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights : 'Talked to girlfriend'; Kappa case accused beats young man with stick;

dot image
To advertise here,contact us
dot image