
തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്. ഇതിനെ തുടര്‍ന്ന് വിജയ പ്രദീപന്‍ പുതിയ പ്രസിഡന്റായി.സിപിഐഎം അംഗമായിരുന്ന വിജയ പ്രദീപന്‍ കോണ്‍ഗ്രസിലേക്കെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചത്. ഇന്നലെ സിപിഐഎം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി വിജയ പ്രദീപനെയാണ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ ഇക്കാര്യത്തില്‍ മാറ്റം വരികയായിരുന്നു. ഇന്ന് രാവിലെ മറ്റൊരു അംഗമായ ചിത്രകലയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് വിജയ പ്രദീപന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് വിജയ പ്രദീപിനെ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയായിരുന്നു. മത്സരത്തില്‍ വിജയ പ്രദീപ് വിജയിപ്പിക്കുകയും യുഡിഎഫിന് ഭരണം ലഭിക്കുകയുമായിരുന്നു.
Content Highlights: UDF wrests Chungathara panchayat from LDF