
തൃശ്ശൂര്‍: തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരത്തംക്കോട് സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദുഷയ്ക്കും വെട്ടേറ്റു. ലിഷോയ് എന്നയാളാണ് വെട്ടിയതെന്നാണ് വിവരം. അക്ഷയ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. കഞ്ചാവ് തര്‍ക്കത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Youth hacked to death in Thrissur