ബിജുവിൻ്റേത് ക്വട്ടേഷൻ കൊലപാതകം; കാറിൽ തട്ടികൊണ്ട് പോകവെ ക്രൂര മർദ്ദനത്തിനിടെ മരണം

ബിജുവിന്റെ സുഹൃത്ത് ജോമോൻ ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ കൊട്ടേഷൻ നൽകുകയായിരുന്നു

dot image

തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം പാർട്ട്ണർമാർ തമ്മിലുള്ള ഷെയർ തർക്കത്തെ തുടർന്നെന്ന് പൊലീസ്. ബിജുവിൻ്റെ സുഹൃത്ത് ജോമോൻ ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ കൊട്ടേഷൻ നൽകുകയായിരുന്നു. എന്നാൽ വാഹനത്തിൽ തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ ബിജുവിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ഇത് മരണത്തിന് കാരണമാകുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേർ പൊലീസ് പിടിയിലായി. കൊട്ടേഷൻ നൽകിയ ബിജുവിന്റെ സുഹൃത്ത് ജോമോന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നാലുപേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ഒരാളായ ആഷിക് കാപ്പാക്കേസിൽ എറണാകുളത്ത് റിമാൻഡിലാണ്. മറ്റൊരു കാപ്പാ പ്രതി മുഹമ്മദ് അസ്ലം, ബിബിൻ എന്നിവർ കസ്റ്റഡിയിൽ ഉണ്ട്.

കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ട്. തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ കൊട്ടേഷൻ നൽകുന്നത്. കൊട്ടേഷൻ ഏൽപ്പിച്ചത് പരിചയക്കാരനായ ബിബിൻ വിപിൻ മുഹമ്മദ് അസലത്തിനേയും ആഷിക്കിനെയും കൊട്ടേഷൻ ഏൽപ്പിച്ചു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ഇവർ ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയുണ്ടായ മർദ്ദനത്തിൽ ബിജു കൊല്ലപ്പെട്ടു. തുടർന്ന് ജോമോന്റെ ഉടമസ്ഥതയിലുള്ള കലയംതാനിയിലെ ഗോഡൗണിലെത്തിച്ച് മാൻ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. ഷെയർ സംബന്ധിച്ച് തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആഷിക്കിനെയും പുറത്തെത്തിച്ച വിശദമായി ചോദ്യം ചെയ്യും.

പണം തിരികെ വാങ്ങി നൽകിയാൽ ആറ് ലക്ഷം രൂപ നൽകാം എന്നതായിരുന്നു കൊട്ടേഷൻ കരാർ. ചിലവുകൾക്കായി 12000 രൂപ ജോമോൻ നൽകുകയും ചെയ്തു. മൻഹോളിൻ ഉള്ളിൽ നിന്നും പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

Content Highlights- Biju's murder was a quotation, he died after being brutally beaten while being kidnapped in a car

dot image
To advertise here,contact us
dot image