ബിജെപി സംസ്ഥാന പ്രസിഡൻ്റായി കെ സുരേന്ദ്രൻ തുടർന്നേക്കും; തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

വരണാധികാരി നാരായണൻ നമ്പൂതിരിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദേശ പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചത്

dot image

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ നടക്കും. കെ സുരേന്ദ്രൻ വീണ്ടും സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന.തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ അധ്യക്ഷനെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാൾ,തമിഴ്‌നാട്,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ മാറ്റേണ്ടതില്ലയെന്ന തീരുമാനമുണ്ടെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന കോർകമ്മിറ്റി യോഗത്തിൽ അധ്യക്ഷനെ സംബന്ധിച്ച് വിവരങ്ങൾ നൽകും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ്,കേന്ദ്ര വരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ,തമിഴ്‌നാട്,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ മാറ്റുന്നത് സംഘടനാ പ്രശ്നങ്ങളുണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിന്. അതുകൊണ്ട് തന്നെ നിലവിലെ അധ്യക്ഷന്മാർ തുടർന്നേക്കും. പക്ഷെ തീരുമാനം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മാത്രം അറിയുന്ന രഹസ്യമായി തുടരുന്നു. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു..
കെ. സുരേന്ദ്രന് പുറമെ ഗുജറാത്തിൽ സി ആർ പാട്ടീൽ മധ്യപ്രദേശിൽ വി ഡി ശർമ, മിസോറമിൽ വൻലാൽ മുവാക്ക എന്നിവരാണ് അഞ്ചുവർഷത്തിലേറെയായി സംസ്ഥാന അധ്യക്ഷപദവിയിൽ തുടരുന്നത്. തമിഴ് നാട്ടിൽ കെ അണ്ണാമലൈ നാലാംവർഷത്തിലേക്ക് കടക്കുകയാണ്

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി കോർ കമ്മിറ്റി അംഗങ്ങളായ എംടി രമേശ്,ശോഭ സുരേന്ദ്രൻ എന്നിവരയും നേതൃത്വം പരിഗണിക്കുന്നുണ്ട്. വി മുരളീധരൻ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന കോർകമ്മിറ്റി യോഗത്തിൽ അധ്യക്ഷനെ സംബന്ധിച്ച് വിവരങ്ങൾ നൽകും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ്,കേന്ദ്ര വരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ,തമിഴ്‌നാട്,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ മാറ്റുന്നത് സംഘടനാ പ്രശ്നങ്ങളുണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിന്. അതുകൊണ്ട് തന്നെ നിലവിലെ അധ്യക്ഷന്മാർ തുടർന്നേക്കും. പക്ഷെ തീരുമാനം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മാത്രം അറിയുന്ന രഹസ്യമായി തുടരുന്നു. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു..
കെ. സുരേന്ദ്രന് പുറമെ ഗുജറാത്തിൽ സി ആർ പാട്ടീൽ മധ്യപ്രദേശിൽ വി ഡി ശർമ, മിസോറമിൽ വൻലാൽ മുവാക്ക എന്നിവരാണ് അഞ്ചുവർഷത്തിലേറെയായി സംസ്ഥാന അധ്യക്ഷപദവിയിൽ തുടരുന്നത്. തമിഴ് നാട്ടിൽ കെ അണ്ണാമലൈ നാലാംവർഷത്തിലേക്ക് കടക്കുകയാണ്

Content Highlights- BJP releases notification for state president election

dot image
To advertise here,contact us
dot image