
കൊച്ചി: കൊച്ചി എസ്ആര്‍എം റോഡില്‍ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി. ഇടപ്പള്ളിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനായിരുന്നു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അരക്കിലോമീറ്ററോളം ദൂരമാണ് യുവാവിനെ കാറിന്റെ ബോണറ്റില്‍ കിടത്തി വലിച്ചിഴച്ചത്.
പ്രദേശവാസികളും ലഹരി ഉപയോഗിച്ച യുവാക്കളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സംഘം ഇയാളെ ബോണറ്റില്‍ വെച്ച് ഒരു കിലോമീറ്ററോളം വാഹനമോടിച്ചത്. തുടര്‍ന്ന് സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കേസില്‍ ഒരാളെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: Car that tried to hit and kill young man found in Kochi Idappally