എംഡിഎംഎയുമായി കൊല്ലത്ത് പിടികൂടിയ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരിവസ്തുക്കള്‍

വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് അനിലയിൽ നിന്ന് പിടികൂടിയത്

dot image

കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് അനിലയിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.

യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021-ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിലായിരുന്നു.

Content Highlights: Drug found hidden in genitals of woman at kollam

dot image
To advertise here,contact us
dot image