ശിശുക്ഷേമസമിതിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കഴിഞ്ഞ ഒരുമാസത്തിനിടയിലെ രണ്ടാമത്തെ മരണം

പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം

dot image

തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ വീണ്ടും മരണം. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം. ശ്വാസ തടസമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ള കുഞ്ഞാണ് മരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. അതേസമയം ഒരു മാസത്തിനിടയില്‍ ശിശുക്ഷേമ സമിതിയില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.

Content Highlights: Five month old baby died at CWC in Thiruvanathapuram

dot image
To advertise here,contact us
dot image