
കണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ ദുരൂഹതകള്‍ ഏറെ. പ്രതി സന്തോഷ് കൊലപാതകത്തിന് ഉപയോഗിച്ച നാടന്‍ തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കൊലപാതകം നടന്ന വീടിന് 100 മീറ്റര്‍ മുന്‍പില്‍ കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും താമസിച്ച വീടിന് പുറകുവശത്തു നിന്നാണ് തോക്ക് പൊലീസ് കണ്ടെത്തിയത്.
കൊല ചെയ്യാന്‍ രാധാകൃഷ്ണന് മറ്റാരുടെയെങ്കിലും സഹായമോ പിന്തുണയോ ഉണ്ടായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ പ്രതി സന്തോഷ് രാധാകൃഷ്ണന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെത്തി പതിയിരുന്നു. എല്ലാദിവസവും വൈകുന്നേരം രാധാകൃഷ്ണന്‍ ഈ വീട്ടിലേക്ക് എത്താറുള്ളത് സന്തോഷിന് അറിയാമായിരുന്നു. ഇത് കണക്കാക്കി പെരുംമ്പടവില്‍ നിന്നും ഓട്ടോയില്‍ വൈകുന്നേരം അഞ്ചുമണിക്ക് മുന്നേ തന്നെ സന്തോഷ് കൈതപ്രത്തേക്ക് എത്തിയിരുന്നു.
പ്രതിയുടെ കയ്യില്‍ ഒരു സഞ്ചി ഉണ്ടായിരുന്നതായി സന്തോഷ് എത്തിയ ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് കൈതപ്രത്ത് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. കല്യാട് സ്വദേശിയും കൈതപ്രത്ത് താമസക്കാരനുമായ രാധാകൃഷ്ണനെ പെരുംപടവ് സ്വദേശി വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: Kannur murder gun used by the accused was not licensed