
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന് വേണ്ടിയുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ. കെ സുരേന്ദ്രന്‍ വീണ്ടും സംസ്ഥാന പ്രസിഡന്റാകുമെന്നാണ് സൂചന. തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരിക്കും അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കോര്‍ കമ്മിറ്റിയില്‍ ആരാണ് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടതെന്ന് തീരുമാനിക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകരായിട്ടുള്ള പ്രഹ്‌ളാദ് ജോഷിയും വാനതി ശ്രീനിവാസനും കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ നാളെ കേരളത്തിലെത്തും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധ്യക്ഷന്മാരെ മാറ്റേണ്ടതില്ലെന്നാണ് തീരുമാനമെന്ന വിവരം വരുന്നുണ്ട്. എന്നാല്‍ മാറ്റം വരുമെന്ന സൂചനയും ലഭിക്കുന്നു. അങ്ങനെയാണെങ്കില്‍ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളായ എം ടി രമേശിനെയും പരിഗണിക്കുന്നുണ്ടെന്നും സൂചനകള്‍ വരുന്നുണ്ട്.
Content Highlights: report says K Surendran continuous BJP state president