കൊല്ലം ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി

സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

dot image

കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Content highlights-Son died after trying to kill mother in Aiyrur, Kollam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us