വീട്ടുകാർ അറിയാതെ കാറുമെടുത്ത് സർക്കീട്ടിനിറങ്ങി പിള്ളേർ കൂട്ടം; നിയന്ത്രണം വിട്ട കാർ കനാലിലേക്ക്

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം

dot image

മട്ടന്നൂ‍ർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിൽ വീണു. മട്ടന്നൂർ പണിച്ചിപ്പാറയിലാണ് സംഭവം. സ്കൂൾ വിദ്യാത്ഥികളായ നാല് കുട്ടികളാണ് വീട്ടുകാരറിയാതെ കാറുമെടുത്ത് സവാരിക്കിറങ്ങിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം.

പണിച്ചിപ്പാറയിൽ നിന്ന് യാത്ര തുടങ്ങിയ ഇവർ 5 കിലോമീറ്ററോളം ദൂരമുള്ള വലയാലിൽ പോയി തിരികെ വരുന്നതിനടിയിലാണ് അപകടം. എന്നാൽ പാലയോട് കനാൽക്കരയിൽ നിന്ന് നിയന്ത്രണം വിട്ട് കാർ പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിലേക്ക് മറിയുകയായിരുന്നു. ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

Content Highlights- A group of kids took their car to the travel without the family knowing, and the car lost control and crashed into a canal.

dot image
To advertise here,contact us
dot image