കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പ്രശാന്തിനെ മേപ്പയ്യൂര്‍ പാെലീസ് കസ്റ്റഡിയിലെടുത്തു

dot image

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിനിയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. പ്രശാന്തിനെ മേപ്പയ്യൂര്‍ പാെലീസ് കസ്റ്റഡിയിലെടുത്തു.

ചെറുവണ്ണൂരിലെ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രവിഷ. രാവിലെ എട്ടുമണിയോടെ ആശുപത്രിയിൽ എത്തിയ പ്രതി ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

മൂന്ന് വർഷം മുന്നേ പ്രവിഷ പ്രതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതാണ് . എന്നാൽ യുവതി തിരികെ തനിക്കൊപ്പം വരണമെന്ന പ്രശാന്തിൻ്റെ ആവശ്യം നിരാകരിച്ചതാണ് ആക്രമണത്തിന് കാരണം. പരുക്കേറ്റ യുവതിയെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. പ്രതി ലഹരിക്കടിമ ആണെന്നാണ് പ്രവിഷയുടെ കുടുംബം ആരോപിക്കുന്നത്.

Content Highlights: Acid attack against woman in Perambra Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us