വർധിച്ച് വരുന്ന ലഹരി ഉപയോഗം; KCBC നിർദ്ദേശ പ്രകാരം കേരളത്തിലെ പള്ളികളിൽ മദ്യ-ലഹരി വിരുദ്ധ ഞായർ ആചരിക്കും

ഇന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‌പള്ളികളിൽ സർക്കുലർ വായിക്കും

dot image

കൊച്ചി: കേരളത്തിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിൻ്റെ അടിസ്ഥാനത്തിൽ KCBC നിർദ്ദേശ പ്രകാരം കേരളത്തിലെ പള്ളികളിൽ മദ്യ-ലഹരി വിരുദ്ധ ഞായർ ആചരിക്കും. ഇന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‌പള്ളികളിൽ സർക്കുലർ വായിക്കും. നാടിനെ ലഹരിയിൽ  മുക്കിക്കൊല്ലാൻ അണിയറ ശ്രമങ്ങൾ നടക്കുന്നുവെന്നും സർക്കുലറിൽ പരാമർശിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങൾ ലഹരിയിൽ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞു തന്നെയാണന്നും സർക്കുലറിൽ വിമർശനം ഉയർന്നു. അത് കൂടാതെ മദ്യ-രാസ ലഹരി മാഫിയയെ അമർച്ച ചെയ്യാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ലഹരിക്കെതിരായ സർക്കാർ പദ്ധതികൾ പലതും ഫലം കാണുന്നില്ലെന്നും സ്കൂൾ,കോളജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരിവിരുദ്ധത പഠിപ്പിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

Content Highlights :Increasing drug addiction; Anti-alcohol Sunday to be observed in Kerala churches as per KCBC directive

dot image
To advertise here,contact us
dot image