കാക്കനാട് വനിതാ ഹോസ്റ്റലിൽ മോഷണ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കാക്കനാട് കുന്നുംപുറത്തെ മൂന്ന് ഹോസ്റ്റലുകളിലാണ് മോഷണശ്രമം നടന്നത്

dot image

എറണാകുളം : എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലിൽ മോഷണശ്രമമെന്ന് പരാതി. കാക്കനാട് കുന്നുംപുറത്തെ മൂന്ന് ഹോസ്റ്റലുകളിലാണ് മോഷണശ്രമം നടന്നത്. മോഷണശ്രമം നടത്തുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മോഷ്ടാവ് ഹോസ്റ്റലുകളിലേയ്ക്ക് അതിക്രമിച്ച് കയറിയതിനെ തുടർന്ന് പെൺകുട്ടികൾ ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. പെൺകുട്ടികളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights : Attempted theft at Kakkanad women's hostel; CCTV footage released

dot image
To advertise here,contact us
dot image