
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് പത്മജ വേണുഗോപാൽ. ഇങ്ങനെയൊരു വ്യക്തി വന്നാൽ കേരളത്തിൽ ബിജെപിക്ക് വളരെയധികം വളർച്ചയുണ്ടാകുമെന്നും ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ് രാജീവ് ചന്ദ്രശേഖറെന്നും പത്മജ റിപ്പോർട്ടറിനോട് പറഞ്ഞു. പ്രൊഫഷണലായി അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യും. പാവങ്ങളുടെ വിഷമം മനസിലാക്കാൻ കഴിയും. കഴിവില്ലാത്തതുകൊണ്ടല്ല കെ സുരേന്ദ്രനെ മാറ്റിയത്. അദ്ദേഹത്തിന് നല്ല കഴിവുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.
പത്മജയുടെ വാക്കുകൾ
വളരെയധികം സന്തോഷം തോന്നുന്നു. ഇങ്ങനെയൊരു വ്യക്തി വന്നാൽ കേരളത്തിൽ ബിജെപിക്ക് വളരെയധികം വളർച്ചയുണ്ടാകും. അദ്ദേഹം ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ്. നല്ലകാര്യങ്ങൾ നല്ലതെന്നും മോശമായവ മോശമെന്നും പറയുന്നയാളാണ്. അദ്ദേഹം വരണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. അത് കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. പ്രൊഫഷണലായി അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യും. പാവങ്ങളുടെ വിഷമം മനസിലാക്കാൻ കഴിയും. സുരേന്ദ്രനെ കഴിവില്ലാത്തതുകൊണ്ടല്ല മാറ്റിയത്. അദ്ദേഹത്തിന് നല്ല കഴിവുണ്ട്. ഗ്രൂപ്പിസം കളിക്കാൻ പറ്റിയ ഒരാളല്ല രാജീവ് ചന്ദ്രശേഖർ. അതെനിക്കറിയാം. അദ്ദേഹത്തിന് എല്ലാ സപ്പോർട്ടും നൽകും.
അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.
Content Highlights: padmaja venugal says Rajeev Chandrasekhar is brilliant