അധ്യക്ഷനാകാന്‍ മുരളീധരനോളം കഴിവുള്ളയാളാണ് രാജീവ് ചന്ദ്രശേഖര്‍: സുരേഷ് ഗോപി

മുരളീധരനോളം തന്നെ കെല്‍പും പ്രകടനശേഷിയും വ്യക്തമാക്കിയ അധ്യക്ഷന്മാരുണ്ട്

dot image

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ വി മുരളീധരനോളം കഴിവുള്ളയാളാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്തെ പാര്‍ട്ടി ബലപ്പെടുത്തേണ്ടത് നിരന്തരമായ പ്രയത്‌നമാണ്. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടല്ല പ്രവര്‍ത്തനം. മുരളീധരനോളം തന്നെ കെല്‍പും പ്രകടനശേഷിയും വ്യക്തമാക്കിയ അധ്യക്ഷന്മാരുണ്ട്. മുരളീധരന്റെ പാടവം പ്രശംസനീയമാണ്. ആ കഴിവ് രാജീവ് ചന്ദേശേഖറിനുണ്ട് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ആശമാരുടെ കാര്യത്തില്‍ സാധ്യമാകുന്നത് എന്തോ അതാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞതെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

'ആശമാര്‍ എന്ത് അവസ്ഥയിലാണ് അവിടെ ഇരിക്കുന്നത്. എന്റെ വീട്ടില്‍ വന്ന് എന്നെ ക്ഷണിച്ചിട്ടാണ് ഞാന്‍ ചെന്നത്. ഒന്നുവരണം എന്ന് പറഞ്ഞു. ഇനിയും പോകാന്‍ തയ്യാറാണ്. ആശമാരുടെ കാര്യത്തില്‍ സാധ്യമാകുന്നത് എന്തോ അതാണ് നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞത്. അതുണ്ടാവുമെന്നാണ് പ്രതീക്ഷ', സുരേഷ് ഗോപി പറഞ്ഞു.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.

തിങ്കളാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്‍ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ സ്ഥാനമൊഴിയും.

Content Highlights: Rajeev Chandrasekhar is as capable as v Muraleedharan to become the president said Suresh Gopi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us