തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം; ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല

വർക്കലയിലും ചിറയിൻകീഴിലുമാണ് ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചത്

dot image

തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ അപകടങ്ങളിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. വർക്കലയിലും ചിറയിൻകീഴിലുമാണ് ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചത്. വർക്കലയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ട്രെയിൻ തട്ടി വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്. വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ് സുഭദ്ര. വര്‍ക്കല ജനതാ മുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് സുഭദ്രയെ ട്രെയിൻ തട്ടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വൈകിട്ട് ആറരയോടെ ആറ്റിങ്ങൽ ചിറയിൻകീഴിലും സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപമാണ് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് സ്ത്രീ മരിച്ചത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

content highlights : Two women die after being hit by a train in Thiruvananthapuram;

dot image
To advertise here,contact us
dot image