
തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയിൽ 55-കാരിയെ പീഡിപ്പിച്ച 52-കാരൻ അറസ്റ്റിൽ. ഇന്നലെ രാത്രി എട്ടരയോടെ പൊന്മുടിയിലെ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറിയാണ് 55-കാരിയെ വയോധികൻ പീഡിപ്പിച്ചത്. സംഭവത്തിൽ കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി സ്വദേശി രാജനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന ലയത്തിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. പത്ത് പേർക്ക് താമസിക്കാവുന്ന ലയങ്ങളിൽ ഇവർ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. 55-കാരി തന്നെയാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. പൊൻമുടി പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി.
content highlights : 52-year-old man arrested for trespassing and raping 55-year-old woman living alone