
തിരുവനന്തപുരം: പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിൻ്റെ ശക്തി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തനിക്കിത് അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണെന്നും മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ സാധ്യതകളെ കുറിച്ചും അദ്ദേഹം പറഞ്ഞു.
മുന്നിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടെന്നും കേരളം ഇനിയും വളരാനുണ്ടെന്നും നമ്മൾ അതിന് നിക്ഷേപം സ്വീകരിക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതിന് യുവാക്കൾക്ക് ഇനിയും തൊഴിലവസരങ്ങൾ ഉണ്ടാകണം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാറിയതുപോലെ കേരളം മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആഗോളതലത്തിലുണ്ടായത് പോലെയുള്ള മാറ്റങ്ങൾ കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോക്കുകൂലിയുള്ള കേരളമല്ല നമുക്ക് വേണ്ടതെന്നും നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റം കൊണ്ട് വരണമെങ്കിൽ ഒരു മാർഗ്ഗം മാത്രമാണ് മുന്നിലുള്ളത്. അതിന് എൻഡിഎ സർക്കാർ അധികാരത്തിൽ എത്തണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നുള്ളതാണ് തൻ്റെ ദൗത്യമെന്നും അത് പൂർത്തീകരിച്ചതിനു ശേഷം മാത്രമേ മടങ്ങി പോവുകയുള്ളൂ എന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.
Content Highlights :'Change must come to Kerala; for that, NDA government must come to power'; Rajiv Chandrasekhar