
ചെറുത്തുരുത്തി: ചെറുമകനെ കടയിൽ നിർത്തിയിട്ട് ഓട്ടത്തിന് പോയ ഓട്ടോ ഡ്രൈവറായ മുത്തച്ഛൻ്റെ മറവിക്ക് പിന്നാലെ മൂന്നര മണിക്കൂർ നീണ്ട് നിന്ന് പരിഭ്രാന്തി. ചെറുതുരുത്തിയിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർഥിയായ ചെറുമകനെ സ്കൂളിൽ നിന്ന് തിരികെ കൊണ്ട് വരുന്നതിനിടിയിൽ ഓട്ടം വന്നപ്പോൾ കുട്ടിയെ ബാർബർ ഷോപ്പിൽ നിർത്തിയിട്ട് പോയതാണ് മുത്തച്ഛൻ. പിന്നീട് കുട്ടിയെ എവിടെ നിർത്തിയെന്ന് മുത്തച്ഛൻ മറന്നു പോയി. പിന്നാലെ നാട്ടുകാരും പൊലീസും കാണാതായ കുട്ടിക്കായി തിരച്ചിൽ തുടങ്ങി.
എന്നാൽ ഇതൊന്നുമറിയാതെ മുടി വെട്ടാൻ വന്നതാണെന്ന് കരുതി ബാർബർ ഷോപ്പിലെ ബാർബർ കുട്ടിയെ മുടിവെട്ടി നിർത്തിച്ചു. കുട്ടിയുടെ കൂടെ ആരും ഇല്ലായെന്ന് മനസ്സിലാക്കിയതോടെയാണ് കുട്ടിയെ കാണാതായെന്ന വിവരം ബാർബർ അറിയുന്നത്. ഇതോടെ പൊലീസെത്തി കുട്ടിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു.
Content Highlights- Grandfather leaves child in shop, goes for a ride, forgets where he left it, relieved after searching