മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കൽ: സിംഗിൾബെഞ്ച് ഉത്തരവിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

ഹാരിസൺസ് മലയാളവും എൽസ്റ്റൺ എസ്റ്റേറ്റും നൽകിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്

dot image

കൊച്ചി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹാരിസൺസ് മലയാളവും എൽസ്റ്റൺ എസ്റ്റേറ്റും നൽകിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ചോദ്യം ചെയ്താണ് എൽസ്റ്റൺ എസ്റ്റേറ്റിന്റെ അപ്പീൽ.

പുനരധിവാസത്തിനായി ഭൂമി വിട്ടുനൽകാനാവില്ലെന്നാണ് ഹാരിസൺസ് മലയാളത്തിന്റെ നിലപാട്. ഏറ്റെടുക്കുന്ന ഭൂമിക്ക് മേൽ സർക്കാർ നൽകുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ട് ആയി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധി അംഗീകരിക്കാനാകില്ലെന്നാണ് ഹാരിസൺസ് മലയാളത്തിന്റെ നിലപാട്. ഹാരിസൺസ് മലയാളത്തിന്റെ കൈവശമുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്നാണ് സർക്കാർ കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചത്.

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പ് നിർമ്മാണത്തിനായി ദുരന്ത നിവാരണ നിയമം അനുസരിച്ച് സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ 2024 ഒക്ടോബറിലെ ഉത്തരവ് റദ്ദാക്കണമെന്ന എൽസ്റ്റൺ, ഹാരിസൺ മലയാളം എസ്റ്റേറ്റുകളുടെ ആവശ്യം തള്ളിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ നടപടി.

ഇതിനിടെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാ​ഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ നി‍ർമ്മാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് നേരത്തെ. റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചിരുന്നു.

Content Highlights:Land acquisition for Mundakai-Churalmala rehabilitation Petition to be considered today

dot image
To advertise here,contact us
dot image