
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ ഒരു മണിക്കൂറോളം കുടുങ്ങി യാത്രക്കാർ. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ലിഫ്റ്റിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് ഒരു കുട്ടിയടക്കം അഞ്ച് പേർ ലിഫ്റ്റിൽ അകപ്പെട്ടത്. ഒരു മണിക്കൂറോളം സമയമെടുത്താണ് രക്ഷാദൗത്യം പൂർത്തീകരിച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്. വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂർ സ്റ്റേഷനിൽ റെയിൽവേ പിടിച്ചിട്ടിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം വൈകിയതോടെ ട്രെയിൻ യാത്ര തുടരുകയായിരുന്നു.
Content highlights : Lift technical fault; Passengers stranded at Kannur railway station for an hour