
തിരുവനന്തപുരം: സ്കൂളുകളിൽ ഇനി സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടി വേണ്ടെന്ന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടി വേണ്ടെന്നാണ് നിർദേശം. സംഘർഷം ഉണ്ടാകാതിരിക്കാൻ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനങ്ങൾ അനുവദിക്കരുതെന്നും, ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖല യോഗങ്ങളിൽ ആണ് മന്ത്രിയുടെ നിർദ്ദേശം.
Content Highlights- 'No celebration event that could lead to conflict on the last day of the annual exam'; Education Department issues directive