
തിരുവനന്തപുരം: നരേന്ദ്രമോദിക്ക് വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൈദ്ധാന്തികമായ തയ്യാറെടുപ്പ് ജനങ്ങൾ നടത്തിയിരിക്കുന്നു. ആ പാറ്റേൺ കെ സുരേന്ദ്രൻ രാജീവ് ചന്ദശേഖറിന് കൈമാറിയെന്നും സുരേഷ് ഗോപി പറഞ്ഞു. പല പ്രദേശങ്ങളും നമ്മൾ എടുക്കാൻ പോകുവാണ്. നരേന്ദ്രമോദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാൻ പോകുന്നു. അമിതാ ഷായ്ക്ക് വേണ്ടി നിർമല സീതാരാമനു വേണ്ടി മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടി കേരളം എടുക്കാൻ പോകുകയാണ്. ആ ഊർജം കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാൻ സാധിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്.
അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
Content Highlights: Suresh Gopi says, we are going to take entire Kerala for Narendra Modi