മയക്കുമരുന്ന് സംഘത്തിനെതിരെ പൊലീസിന് വിവരം നൽകിയെന്ന് ആരോപണം;കുടുംബത്തിന് നേരെ ആക്രമണം നടത്തിയ 4പേ‍ർ പിടിയിൽ

പള്ളിപ്പടി സ്വദേശി അസീം ആസിഫിന്റെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്

dot image

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി പള്ളിപ്പടിയിൽ മയക്ക് മരുന്ന് സംഘത്തിനെതിരെ പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച്‌ കുടുംബത്തിന് നേരെ ആക്രമണം. പള്ളിപ്പടി സ്വദേശി അസീം ആസിഫിന്റെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്.

കത്തി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർക്കുകയും ചെയ്തു.

സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി. പള്ളിപ്പടി സ്വദേശി അമീൻ, മമ്പുറം സ്വദേശി ഹമീദ്, ആസാദ് നഗർ സ്വദേശികളായ മുഹമ്മദലി, അബ്ദുൽ അസീസ് എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlights :Allegedly providing information to the police against a drug gang; 4 arrested for attacking family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us