
പാലക്കാട്: ലഹരിവില്‍പ്പന പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉവൈസിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നില്‍ കല്ലിങ്കല്‍പാടം സ്വദേശിയായ ലഹരി ഇടപാടുകാരനാണെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ ഉവൈസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ചാടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പിടി കൂടുമ്പോള്‍ പ്രതിയുടെ പക്കല്‍ എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
കൊല്ലത്തും ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. കല്ലുംതാഴത്ത് വാഹനപരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിനെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്വിഫ്റ്റ് കാറില്‍ ലഹരികടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
എന്നാല്‍ കാര്‍ നിര്‍ത്താതെ മുന്നോട്ടെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ചാടിയതിനാല്‍ അപകടമൊഴിവായി. കാറിനെ ആറ് കിലോമീറ്റര്‍ വരെ പൊലീസും എക്‌സൈസും പിന്തുടര്‍ന്നു. പക്ഷേ, പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ആര്‍സി ഓണറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്.
Content Highlights: Attempt to kill police officers who tried to catch drug dealers Incidents in Kollam and Palakkad