
തൃശൂര്‍: ചേലക്കര അന്തിമഹാകാളന്‍കാവ് വേലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ഏരിയ പ്രസിഡന്റ് അറസ്റ്റില്‍ . ബിജെപി പുലാക്കോട് മുന്‍ ഏരിയ പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെയാണ് അറസ്റ്റ് ചെയ്തത്. വേല ദിവസം ഗിരീഷിനെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മറ്റൊരു പേരിലാണ് ഗിരീഷ് വേലയ്ക്കും വെടിക്കെട്ടിനുമെതിരെ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഗിരീഷാണ് വ്യാജ പേരില്‍ സന്ദേശം അയക്കുന്നത് എന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേലക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത്തവണത്തെ വേല വെടിക്കെട്ട് നടക്കാതിരിക്കാനായി മറ്റൊരു വ്യക്തിയുടെ പേരില്‍ എഡിഎമ്മിന് പരാതി നല്‍കിയതിന് പിന്നില്‍ ചേലക്കരയിലെ ചിലര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Content Highlights: BJP Mandalam president arrested for hate speech