ശ്രേഷ്ഠ കാതോലിക്ക ബാവ സ്ഥാനാരോഹണം ഇന്ന്; ബെയ്‌റൂത്തില്‍ രാത്രി 8.30ന് ചടങ്ങ്

സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്നു നാനൂറോളം ചടങ്ങുകളില്‍ പങ്കെടുക്കും.

dot image

ബെയ്‌റൂത്ത്: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി ജോസഫ് മോർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് ചടങ്ങ്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്കു ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിക്കും. യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ബെയ്‌റൂത്തില്‍ എത്തിയിട്ടുണ്ട്.

മലങ്കര കാത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പങ്കെടുക്കും. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങില്‍ സന്നിഹിതരാകും. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങുകളില്‍ പങ്കെടുക്കും. സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്നു നാനൂറോളം ചടങ്ങുകളില്‍ പങ്കെടുക്കും.

Content Highlights: joseph mar gregorios to be enthroned as supreme catholicos of the jacobite church

dot image
To advertise here,contact us
dot image