കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷണ ഫെലോഷിപ്പ് റിപ്പോർട്ടർ ഡിജിറ്റൽ ന്യൂസ് എഡിറ്റർ രമ്യ ഹരികുമാറിന്

ഇത് രണ്ടാം തവണയാണ് രമ്യ ഹരികുമാറിന് മീഡിയ അക്കാദമി ഫെലോഷിപ്പ് ലഭിക്കുന്നത്

dot image

കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പ് റിപ്പോർട്ടർ ഡിജിറ്റല് ന്യൂസ് എഡിറ്റർ രമ്യ ഹരികുമാറിന്. പൊതു ഗവേഷണ മേഖലയിൽ 'ഇരയാക്കുന്നതിനപ്പുറം ഗോത്രജീവിതത്തിലെ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിലെ പഠനത്തിനാണ് ഫെലോഷിപ്പ്. പതിനായിരം രൂപയാണ് ഫെലോഷിപ്പ് തുക.

ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് രണ്ട് പേരും 75,000/ രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പ ഒൻപത് പേരും അർഹരായി. പൊതു ഗവേഷണ മേഖലയിൽ 14 പേരാണ് ഫെലോഷിപ്പിന് അർഹരായത്.

മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയൻ പോൾ, കെ വി മോഹൻ കുമാർ ഐ.എ.എസ്, ഡോ പി കെ രാജശേഖരൻ, ഡോ. മീന ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.

ഇത് രണ്ടാം തവണയാണ് രമ്യ ഹരികുമാറിന് മീഡിയ അക്കാദമി ഫെലോഷിപ്പ് ലഭിക്കുന്നത്. നേരത്തെ മികച്ച പത്രപ്രവർത്തകയ്ക്കുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം, കേരള സംസ്ഥാന മാധ്യമപുരസ്‌കാരം, ഇകെ നായനാർ നിയമസഭ പുരസ്‌കാരം. ഡൽഹി ആസ്ഥാനമായുള്ള പോപ്പുലേഷന് ഫസ്റ്റിന്റെ ലാഡ്‌ലി മീഡിയ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Content Highlights: Kerala Media Academy Media Research Fellowship to Reporter Digital News Editor Remya Harikumar

dot image
To advertise here,contact us
dot image