വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; കാസർകോട് സ്വദേശികളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

ചെർക്കള സ്വദേശികളായ ജാബിർ, മുഹമ്മദ്‌ എന്നിവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്

dot image

കൽപ്പറ്റ: വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട. കാസർകോട് സ്വദേശികളിൽ നിന്ന് 285 ഗ്രാം എംഡിഎംഎ പിടികൂടി. ചെർക്കള സ്വദേശികളായ ജാബിർ, മുഹമ്മദ്‌ എന്നിവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

കഴിഞ്ഞ 19 ന് എക്‌സൈസ് ഇരുവരുടെയും കയ്യിൽ നിന്ന് 6.987 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച കാറിൻ്റെ ഡിക്കിയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ എംഡിഎംഎ സൂക്ഷിച്ചിരിക്കുന്ന ഇടം പ്രതികൾ വെളിപ്പെടുത്തുകയായിരുന്നു.

Content Highlights- Massive drug bust in Wayanad; 285 grams of MDMA seized from Kasaragod natives

dot image
To advertise here,contact us
dot image