
മലപ്പുറം: നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ ഫാക്ടറല്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കളിപ്പാവയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരീക്ഷണം തെറ്റാണെന്ന് പറയാന്‍ കഴിയില്ല.തങ്ങളുമായി സഹകരിക്കുന്ന സഹയാത്രികരെ കൂടെ നിര്‍ത്തുമെന്നും വി പി അനില്‍ പറഞ്ഞു.
സിപിഐഎം സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്നും വിജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ നിലമ്പൂരില്‍ നിന്നും വിജയിച്ച അന്‍വര്‍ ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സിപി ഐഎമ്മുമായി അകലുകയായിരുന്നു. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അന്‍വര് പ്രഖ്യാപിച്ചിരുന്നു.
'നിലമ്പൂരില്‍ മത്സരിക്കില്ല. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ അവസാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ ആണിയായി മാറേണ്ടതുണ്ട്. തൃണമൂലിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. മലയോര കര്‍ഷകരുടെ പൂര്‍ണ പിന്തുണ കൂടി ആര്‍ജിച്ച് പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലായിരിക്കും. പരിപൂര്‍ണ്ണ പിന്തുണ യുഡിഎഫിന് നല്‍കും. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്', എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്.
Content Highlights: PV Anvar is not a factor in Nilambur by-election: CPIM District secretary