
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു റേഷൻ കടയും പൂട്ടില്ലെന്ന് വ്യാപാരികൾക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിൻ്റെ ഉറപ്പ്. മൂന്നംഗ വിദഗ്ധസമിതിയുടെ ശുപാർശകളിൽ വീണ്ടും ചർച്ച നടത്തുമെന്നും റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുന്ന കാര്യത്തിൽ വീണ്ടും ചർച്ച നടത്തുമെന്നും ജി ആർ അനിൽ ഉറപ്പ് നൽകി.
റേഷൻ കടകളുടെ എണ്ണം കുറച്ച് കമ്മീഷൻ തുക കൂട്ടണമെന്ന തരത്തിലായിരുന്നു വിദഗ്ധസമിതിയുടെ ശുപാർശ. റേഷൻ കടകളുടെ പ്രവർത്തന സമയവും കെടിപിടിഎസ് ആക്ടിലെ പുതിയ തീരുമാനങ്ങളും അടക്കമുള്ളവ സർക്കാർ ഉത്തരവായി ഇറക്കും. സംഭവത്തിൽ അടുത്തമാസം റേഷൻ വ്യാപാരികളുമായി വീണ്ടും ചർച്ച നടത്തിയേക്കും.
Content Highlights- 'Ration shops will not be closed'; Food Minister assures traders