ഒറ്റപ്പാലം NSS കോളേജിലെ വിദ്യാർത്ഥി സംഘർഷം: നാല് കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‌യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു

dot image

പാലക്കാട്: ഒറ്റപ്പാലം NSS കോളേജിൽ വിദ്യാർത്ഥിക്ക് നേരെയുള്ള ആക്രമണത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നാല് കെഎസ്‌യു പ്രവർത്തകരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു പാനലിൽ മത്സരിച്ചു വിജയിച്ച കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡൻറ് സൂരജ്, കെഎസ്‌യു ഡിപ്പാർട്ട്മെൻറ് പ്രസിഡൻറ് അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത് .

ഇന്നലെയായിരുന്നു കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‌യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

അക്രമത്തിൽ രണ്ടാം വർഷം ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന് സാരമായി പരിക്കേറ്റിരുന്നു.കാര്‍ത്തിക്കിനെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും മരത്തടി കൊണ്ട് ആക്രമിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിരുന്നു.

Content Highlights :Student clash at Ottapalam NSS College: Four KSU activists arrested

dot image
To advertise here,contact us
dot image