റോഡപകടത്തിൽ മരിച്ച 19കാരന്റെ കരളുമായി ആംബുലൻസ് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക്; ഒരു ജീവനായി വഴിയൊരുക്കാം

ആംബുലൻസ് നമ്പർ KL 39 F 3836

dot image

കൊച്ചി: റോഡപകടത്തിൽ മരിച്ച പത്തൊൻപതുകാരന്റെ കരളുമായി ആംബുലൻസ് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ആംബുലൻസ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് പുറപ്പെടും. കൊച്ചി സ്വദേശിയായ 50കാരനാണ് കരൾമാറ്റിവെയ്ക്കുന്നത്.

അവയവുമായി കോട്ടയം കാരിത്താസിൽ നിന്നെത്തുന്ന ആംബുലൻസിന് വഴിയൊരുക്കണമെന്ന് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്, തൃപ്പൂണിത്തുറ വഴിയാണ് ആംബുലൻസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് എത്തുന്നത്. ആംബുലൻസ് നമ്പർ KL 39 F 3836.

Content highlights : Ambulance arrives in Kochi from Kottayam with 19-year-old's liver; may pave way for life

dot image
To advertise here,contact us
dot image