
കൊല്ലം : കുഞ്ഞ് ജനിച്ചത് ആഘോഷിക്കാൻ ലഹരി പാർട്ടി നടത്തിയ പിതാവും സംഘവും പിടിയിൽ. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂർ സ്വദേശി വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ ( 35 ), വഞ്ചിയൂർ സ്വദേശി ടെർബിൻ ( 21 ) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി കൊല്ലം പത്തനാപുരം എസ് എം അപ്പാർട്ട്മെന്റിൽ പുരോഗമിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്. 460 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് പിടിച്ചെടുത്തത്. എംഡിഎംഎ ഇൻജെക്ട് ചെയ്യുന്നതിനുള്ള പത്ത് സിറിഞ്ചുകൾ, 23 സിപ് ലോക്ക് കവറുകൾ, എംഡിഎംഎ തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ് എന്നിവയും എക്സൈസ് എന്നിവയും കണ്ടെടുത്തു.
content highlights: drug party-to-celebrate-babys-birth-father-and-gang-arrested