
പാലക്കാട്: പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വർഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്സൈസ്. കൊടുങ്ങല്ലൂർ സ്വദേശികളായ അശ്വതിയും, മകൻ ഷോൺ സണ്ണിയും ഒപ്പം അശ്വതിയുടെ സുഹൃത്തുക്കളും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. അശ്വതിയും, സുഹൃത്ത് മൃദുലുമാണ് ലഹരിക്കടത്തിലെ പ്രധാനകണ്ണികൾ എന്ന് എക്സൈസ് കണ്ടെത്തി. കൊച്ചിയിലെ സ്പാ മസ്സാജ് പാർലറിലെ ജീവനക്കാരിയാണ് എക്സൈസിന്റെ പിടയിലായ അശ്വതി.
ലഹരിക്കടത്തില്‍ പിടിയിലാവാതിരിക്കാനാണ് അശ്വതി മകനെ ഒപ്പം കൂട്ടിയിരുന്നതെന്ന് എക്സൈസ് പറയുന്നു. തുടർന്ന് മകനും ലഹരിക്കടിമയാവുകയായിരുന്നു
സ്പാ മസ്സാജ് പാർലറിൽ ജോലി ചെയ്തിരുന്ന സമയത്താണ് അശ്വതി മൃദുലിനെ പരിചയപ്പെടുന്നത്. പിന്നീട് മൃദുലും അശ്വതിയും ബെംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങുകയും ശേഷം പാക്കറ്റുകളാക്കി വിദ്യാർത്ഥികൾക്കടക്കം വിൽപന നടത്തിയിരുന്നതായും എക്സൈസ് പറഞ്ഞു.
Content Highlights :Mother took her son with her to avoid being caught in drug trafficking; now both mother and son are drug addicts