
ആലപ്പുഴ: സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ആശമാരുടെ അവസ്ഥ കണ്ട് കഷ്ടം തോന്നുന്നുവെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആശമാർക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. ഇടതുപക്ഷ സർക്കാരാണ് ഓണറേറിയം കൂട്ടി നൽകിയത്. കാശില്ലാത്തതുകൊണ്ടാകാം ഓണറേറിയം കൂട്ടി നൽകാത്തതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് പണം ലഭിച്ചാൽ ആശമാർക്ക് കേരളം പണം നൽകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേന്ദ്രം തരാനുണ്ടെന്ന് സംസ്ഥാനവും ഒന്നും തരാനില്ലെന്ന് കേന്ദ്രവും പറയുന്നു. രണ്ടുപേരും പറയുന്നതിൽ ഏതാണ് ശരിയെന്ന് മനസ്സിലാവുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വെള്ളാപ്പള്ളി നടേശൻ പുകഴ്ത്തി. രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാജീവ് നല്ലൊരു വ്യവസായിയാണ്. രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യാനുള്ള തന്ത്രം അറിയാം. രാജീവ് ചന്ദ്രശേഖറല്ലാതെ മറ്റാരെങ്കിലും വന്നാല്‍ ബിജെപില്‍ കൂട്ടകലഹം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിജയിച്ച വ്യവസായി എല്ലാത്തിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപിയില്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി കൂട്ടയടിയാണ്. കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും ആഗ്രഹിച്ചവര്‍ക്കും കിട്ടിയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ തീരുമാനം കറക്റ്റാണ്. മോഹഭംഗപ്പെട്ടവര്‍ സഹകരിച്ചില്ലെങ്കില്‍ മുന്നോട്ടുപോവുക വിഷമകരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Content highlights : 'I feel sorry for the condition of the Asha's'; Kerala will give money if it gets money from the center; Vellappally