
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ കൊണ്ടുവന്നത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബിരിയാണി ചെമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുണ്ടായത്. തിരുവനന്തപുരം ഡിപ്പോയില്‍ വച്ചാണ് വിജിലന്‍സ് ഇയാളെയും പാമ്പിനെയും പിടികൂടിയത്. ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ഈ മാസം 21നായിരുന്നു സംഭവം. തിരുമല സ്വദേശിക്ക് വേണ്ടിയാണ് പാമ്പിനെ എത്തിച്ചത്. പെറ്റ് ഷോപ്പ് ഉടമയ്ക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: KSRTC driver has python police register case