കുന്നമംഗലത്ത് ഇഫ്താര്‍ വിരുന്നിനെ ചൊല്ലി ലീഗ്-എസ്‌കെഎസ്എസ്എഫ് തര്‍ക്കം

ഇഫ്താര്‍ വിരുന്നിനെ ചൊല്ലി കഴിഞ്ഞയാഴ്ചയും ഇരു സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു

dot image

കോഴിക്കോട്: കുന്നമംഗലത്ത് ഇഫ്താര്‍ വിരുന്നിനെ ചൊല്ലി ലീഗ് എസ്‌കെഎസ്എസ്എഫ് തര്‍ക്കം. പരിക്കേറ്റ എസ്‌കെഎസ്എസ്എഫ് മേഖല വൈസ് പ്രസിഡണ്ട് സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ഇഫ്താര്‍ വിരുന്നിനെ ചൊല്ലി കഴിഞ്ഞയാഴ്ചയും ഇരു സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും ഇന്നലെ വീണ്ടും സംഘര്‍ഷം ഉണ്ടായി. പള്ളിയുടെ അധികാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു പക്ഷത്തിനും ഇടയില്‍ രൂക്ഷമായത്. സുഹൈലിലെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വധശ്രമം ആണ് നടന്നതെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു.

Content Highlights: League SKSSF attack in Kunnamangalam

dot image
To advertise here,contact us
dot image