'നിറത്തിൻ്റെ പേരിലുള്ള അധിക്ഷേപം സമൂഹത്തിലെ രോഗാതുരത';ചീഫ് സെക്രട്ടറിയ്ക്ക് പിന്തുണയുമായി മന്ത്രി എം ബി രാജേഷ്

പലരും നിറത്തിൻ്റെ പേരിൽ അധിക്ഷേപിക്കപ്പെടുന്നുണ്ടെന്നും ഈ മനോഭാവം സംസ്കരിക്കപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി

dot image

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി മന്ത്രി എം ബി രാജേഷ്. നിറത്തിന്റെ പേരില്‍ അധിക്ഷേപം സമൂഹത്തിലെ രോഗാതുരതയെയാണ് കാണിക്കുന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. പലരും നിറത്തിൻ്റെ പേരിൽ അധിക്ഷേപിക്കപ്പെടുന്നുണ്ടെന്നും ഈ മനോഭാവം സംസ്കരിക്കപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹത്തിൽ കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുകയാണെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ തുറന്നു പറച്ചിൽ നല്ലതാണെന്നും കെ രാധാകൃഷ്ണൻ എംപിയും വ്യക്തമാക്കി. ഇത്തരം ചർച്ചകൾ സമൂഹത്തില്‍ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിറവും ജാതിയും സമൂഹത്തിൽ ഇപ്പോഴും ചർച്ചയ്ക്ക് വിധേയമാണ്. കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവരാണ്. അവർ നമ്മളോട് വെളുപ്പാണ് ശരിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരും വെളുക്കാൻ ആഗ്രഹിച്ചതെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്തുണയുമായി രംഗത്തെത്തി. എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യേണ്ടതുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

Content Highlight : MB Rajesh in support of Chief Secretary 'Abusive in the name of color is a sickness in society'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us