
കൊച്ചി: സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തതു. എളംകുളം സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്ന ഗോപിനാഥൻ നായരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പന്ത്രണ്ട് കേസുകളിൽ ഒന്നാം പ്രതിയായിരുന്നു ഗോപിനാഥൻ നായർ.
നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു അറസ്റ്റ്. ഇത്രയും കാലം വിദേശത്താണ് ഒളിവിൽ കഴിഞ്ഞതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. നാട്ടിൽ വന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.
Content Highlights- Vigilance hangs accused in cooperative bank fraud case who was absconding for 24 years