
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്. കാട്ടുമ്പുറം അരിവാരിക്കുഴി സ്വദേശി അഭിലാഷ് (28 ) ആണ് മരിച്ചത്. പ്രതി അരുണിനെ(38 ) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അരുണിനൊപ്പമുള്ള സ്ത്രീയെ കൊല്ലപ്പെട്ട അഭിലാഷ് കടന്നു പിടിക്കുകയായിരുന്നു. മദ്യപിച്ച് ഇത് ചോദ്യംചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്കും പിന്നീട് കൊലപാതകത്തിലേക്കും കലാശിക്കുയായിരുന്നു. കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content highlights : A young man beat his friend to death while drinking